കണ്ണപുരം അയ്യോത്ത് ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു; പ്രതി പിടിയില്‍
പഴയങ്ങാടി: കണ്ണപുരം അയ്യോത്ത് പ്ലൈവുഡ് കമ്പനിയില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. അസ്സം സ്വദേശി പ്രഹ്ലാദ് ബര്‍ഹ്വ (45) ആണ് മരിച്ചത്. നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചില്‍ പ്രതി ജഗത് ഗോഗോയെ പിടികൂടി. ഞായാറാഴ്ച വൈകുന്നേരം 3.30 മണിയോടെയായിരുന്നു സംഭവം. അയ്യോത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍വുഡ് ഇന്ഡസ്ട്രീസില് ഇതര സംസ്ഥാന തൊഴിലാളികളായ പ്രഹ്ലാദ് ബര്ഹ്വയും ജഗത് ഗോഗോയും തമ്മില്‍ മദ്യപിച്ച് ഏറ്റുമുട്ടുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ജഗത് ഗോഗോയ് ബന്ധു കൂടിയായ പ്രഹ്ലാദിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. നെഞ്ചിന് കുത്തേറ്റ പ്രഹ്ലാദ് പുറത്തേക്ക് ഓടിയെങ്കിലും അടുക്കള ഭാഗത്ത് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. എന്നാല്‍ ഇദ്ധേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒപ്പമുണ്ടായിരുന്ന വര് തയ്യാറായില്ല. പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രതിക്കായുള്ള തിരച്ചിലിനൊടുവില്‍ കമ്പനിക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. സംഭവമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ആര് ഇളങ്കോ, ഡിവൈഎസ്പി ടി.കെ രത്നകുമാര്‍ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തിയിരുന്നു. മരിച്ച അസം സ്വദേശി പ്രഹ്ലാദിന്റെ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.