കണ്ണൂര്‍ സ്റ്റേഡിയം മാലിന്യ കൂമ്പാരം ആക്കിയതിന്റെ ഉത്തരവാദിത്തം കോര്പ്പറേഷന്: എം.വി. ജയരാജന്
കണ്ണൂര്‍: ജവഹര്‍ സ്റ്റേഡിയത്തില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനെത്തുടര്‍ന്നുണ്ടായ മാലിന്യം നീക്കാത്തതിനാല്‍ പിഴ ഈടാക്കിയ കണ്ണൂര്‍ കോര്‍പ്പറേഷന്റെ നടപടിയ്ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്. സ്റ്റേഡിയം മാലിന്യ കൂമ്പാരം ആക്കിയതിന്റെ ഉത്തരവാദിത്തം കോര്‍പ്പറേഷനാണെന്നും പിഴ ചുമത്തിയ പണം കൊണ്ടെങ്കിലും ഇനി സ്റ്റേഡിയം നന്നാക്കണമെന്നും ജയരാജന് പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനെത്തുടര്‍ന്നുണ്ടായ മാലിന്യം നീക്കാത്തതിനാല്‍ കരുതല്‍ ധനമായി നല്കിയ 25,000 രൂപ കോര്പ്പറേഷന് കണ്ടുകെട്ടിയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിനും റാലിക്കുമായാണ് ജവഹര്‍ സ്റ്റേഡിയം വിട്ടുനല്‍കിയത്. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സിപിഎമ്മാണ് സ്റ്റേഡിയം വൃത്തിയാക്കിയെടുത്തതെന്ന് ജയരാജന് പറഞ്ഞു.