സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്
സ്റ്റോക്കോം: 2022ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്. ബെന്‍ എസ് ബെര്‍നാങ്ക. ഡഗ്ലസ് ഡയമണ്ട്. ഫിലിപ്പ് എച്ച് ഡിവ് വിഗ് എന്നിവര്‍ക്കാണ് പുരസ്കാരം. ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിനാണ് പുരസ്കാരം. കോവിഡ് മൂലം രണ്ട് വര്‍ഷമായി നടക്കാതിരുന്ന പുരസ്കാര ചടങ്ങ് ഈ വര്‍ഷം ആഘോഷപൂര്‍വം നടത്താനാണ് സംഘാടക സമിതി തീരുമാനം. സമ്മാന തുകയായ 23.85 കോടി രൂപ(10 ദശലക്ഷം സ്വീഡീഷ് ക്രോണര്‍) ഡിസംബര്‍ 10ന് കൈമാറും.