വയോധിക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം
കോഴിക്കോട്: വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് സംശയിക്കുന്നു. താമരശ്ശേരി പരപ്പന്‍പൊയില്‍ തനിച്ച് താമസിച്ച മേപ്പുതിയോട്ടില്‍ മൈഥിലി (67) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന് ഷാജി വയനാട്ടില്‍ ജോലിക്ക് പോയതായിരുന്നു. മകള്‍ മിനി വിവാഹം കഴിച്ച് കൊയിലാണ്ടിയിലാണ് താമസം. കഴിഞ്ഞ നാല് ദിവസത്തിലധികമായി വീട്ടില്‍ മൈഥിലി അല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് മാറ്റി.