ജമ്മു കശ്മീരിലെ കുപ്വാരയില് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍, ഒരു ഭീകരനെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില് ഭീകരരും സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. കുപ്വാരയില് നിയന്ത്രണരേഖയ്ക്ക് സമീപം സുഡ്പോരയിലാണ് ഏറ്റുമുട്ടല്‍. ഭീകരനില്‍ നിന്നും അത്യാധുനിക ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നും അതിര്‍ത്തി കടന്നെത്തിയതാണ് ഇയാളെന്നാണ് സൈന്യം സൂചിപ്പിച്ചു. കൂടുതല്‍ ഭീകരര്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശം വളഞ്ഞ് തിരച്ചില്‍ തുടരുകയാണ്.