കുറുക്ക് തൊണ്ടയില്‍ കുരുങ്ങി ഒരു വയസുകാരിക്ക് ദാരുണാന്ത്യം
കൊച്ചി: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒരു വയസുകാരിക്ക് ദാരുണാന്ത്യം. എറണാകുളം കാലടിയിലെ കൈപ്പട്ടൂര്‍ തേമാലികര മരോട്ടികൂടി ഷിന്റോ ജോസിന്റെയും റോണിയുടേയും ഇരട്ട കുട്ടികള്‍ ഒരാളായ ഹെലനാണ് മരിച്ചത്. കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന കുറുക്കാണ് തൊണ്ടയില്‍ കുരുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി കുറുക്ക് കൊടുക്കുമ്പോഴാണ് സംഭവം. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. വിദേശത്താണ് കുട്ടിയുടെ പിതാവ് ഷാന്റോ. പിതാവ് എത്തിയ ശേഷമാകും ശവസംസ്കാരം നടക്കുക.