ഡിസിസി ഓഫീസില്‍ ഉമ്മന്‍ചാണ്ടിയുടെ ഛായാചിത്രത്തില്‍ പുഷ്പാർച്ചന നടത്തി
കണ്ണൂര്‍ വിമാനത്താവളമെന്ന വടക്കേമലബാറിന്റെ എക്കാലത്തേയും വലിയ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാക്കിയ വികസന നായകനായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്ട്ടിന് ജോര്‍ജ് പറഞ്ഞു.ഡിസിസി ഓഫീസില്‍ ഉമ്മന്‍ചാണ്ടിയുടെ ഛായാചിത്രത്തില്‍ പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ നിരവധി വികസന പദ്ധതികളാണ് വടക്കേ മലബാറിനു ലഭിച്ചത്. അതിവേഗം ബഹുദൂരമെന്ന മുദ്രാവാക്യവുമായി വികസന പദ്ധതികളില്‍ രാഷ്ട്രീയം കലര്‍ത്താതെ എല്ലാ മേഖലകളും ഒരു പോലെ പരിഗണിക്കാന്‍ അദ്ദേഹം ബദ്ധശ്രദ്ധ പുലര്‍ത്തി. ഉമ്മന്‍ചാണ്ടിയോട് രാഷ്ട്രീയമായ വിയോജിപ്പുള്ളവര്‍ പോലും ഏതൊരു ഘട്ടത്തിലും അദ്ദേഹത്തിന്റെ അനുഭാവപൂര്‍ണമായ സമീപനവും പരിഗണനയും അനുഭവിച്ചിട്ടുണ്ട്. ആരോടും പരിഭവമില്ലാതെ എല്ലാവരേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടിയെ പോലൊരു നേതാവിന് സമാനതകളിലെന്ന് മാര്ട്ടിന് ജോര്‍ജ് അനുസ്മരിച്ചു.ഡിസിസി ഓഫീസില്‍ ഉമ്മന്‍ചാണ്ടിയുടെ ഛായാചിത്രത്തില്‍ ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് ,മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി , സി എം പി ജില്ലാ ജനറൽ സെക്രട്ടറി സുനിൽ കുമാർ പി ,വി വി പുരുഷോത്തമൻ , സുരേഷ് ബാബു എളയാവൂർ ,അഡ്വ .റഷീദ് കവ്വായി , എം പി വേലായുധൻ ,ടി ജയകൃഷ്ണൻ ,കെ കെ കെ സുരേഷ് കുമാർ,കായക്കൽ രാഹുൽ ,പ്രിനിൽ മതുകോത്ത് തുടങ്ങിയ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി