ഇന്ന് പൊതു അവധി, രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചരണം
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും ആഹ്വാനം ചെയ്തു.
സംസ്ഥാനത്ത് ഇന്ന് പൊതു അവധി ആയതിനാൽ സാങ്കേതിക സർവകലാശാല ഇന്ന് നടത്തുന്ന പരീക്ഷകൾ മാറ്റിവെച്ചു.ഇന്ന് നടത്താൻ നിശ്ചയിച്ച പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ട വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി.
എം.ജി സർവകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
ഇന്ന് നടത്താനിരുന്ന കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. ഇന്നത്തെ ബിരുദ പ്രവേശനം 19ന് നടക്കും. 19ന് ഹാജരാകാൻ പറ്റാത്തവർക്ക് 24ന് ചേരാം.