ഒഴക്രോം – പൂവത്തിൻചാൽ ശ്മശാനത്തിൽ ഒരു ഏക്കർ സ്ഥലത്ത് ഫല വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു
ആന്തൂർ നഗരസഭ ജൈവ വൈവിധ്യ മാനേജ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഴക്രോം – പൂവത്തിൻചാൽ ശ്മശാനത്തിൽ ഒരു ഏക്കർ സ്ഥലത്ത് ഫല വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. മാവ് പ്ലാവ് ചെടികളാണ് നട്ടത്.നടീൽ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി. മുകുന്ദൻ നിർവഹിച്ചു
വാർഡ് കൗൺസിലർ മുജീബ് റഹ്മാൻ പി. കെ. അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ ഓമന മുരളീധരൻ , പി.കെ.മുഹമ്മദ് കുഞ്ഞി, കൗൺസിലർ ടി.കെ. വി.നാരായണൻ , കമ്മിറ്റി അംഗങ്ങളായ ടി.സുരേഷ് ബാബു, എ.രാധാകൃഷ്ണൻ , എം.എം. അനിത, ശ്മശാന കമ്മറ്റി ഭാരവാഹികളായ സി. ഗോപാലൻ, മാടത്താൻകണ്ടി ഷാജി,കെ.എം. സുനിൽകുമാർ ,കെ.അശോകൻ എന്നിവരും പൊതുപ്രവർത്തകരായ പാച്ചേനി വിനോദ് ,സി.അശോക് കുമാർ,ക്ലീൻ സിറ്റി മാനേജർ എം. അബ്ദുൾ സത്താർ തുടങ്ങിയവർ പങ്കെടുത്തു. കമ്മിറ്റി കൺവീനർ കെ. വാസു,സി.ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു