തട്ടിപ്പ് വീരൻ കണ്ണൂർ എം പി നാടിനപമാനം എന്ന മുദ്രാവാക്യമുയർത്തി എൽ ഡി എഫ് നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ നടത്തി
പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിന് സമീപം നടന്ന ബഹുജന കൂട്ടായ്മ സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി എ പ്രദീപൻ ഉദ്ഘാടനം ചെയ്തു.
പാപ്പിനിശ്ശേരി : സി പി ഐ എം പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ അധ്യക്ഷത വഹിച്ചു . സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം എം വിജിൻ എം എൽ എ, ഐ എൻ എൽ ജില്ലാ കമ്മിറ്റി അംഗം അഷ്റഫ് പഴഞ്ചിറ, ജനതാദൾ നേതാവ് സന്തോഷ് ടി വി കെ, സി പി ഐ എം പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റിയംഗം എൻ ശ്രീധരൻ എന്നിവർ സംസാരിച്ചു .