പാപ്പിനിശ്ശേരി മേൽപാലത്തിൽ വാഴനട്ടു പ്രതിഷേധം
പാപ്പിനിശ്ശേരി : തുടർച്ചയായി അറ്റകുറ്റ പണികൾ നടത്തിയിട്ടും കെ.എസ്.ടി.പി. റോഡിലെ പാപ്പിനിശ്ശേരി മേൽപാലത്തിൽ വീണ്ടും വൻ കുഴികൾ രൂപം കൊണ്ടതോടെ അപകടങ്ങളും പാലത്തിൽ പതിവായതിൽ നാട്ടുകാരും പ്രദേശത്തെ വ്യാപാരി സമൂഹവും പ്രതിഷേധവുമായി രംഗത്തെത്തി. പാലത്തിലെ കുഴിയിൽ വാഴ നട്ടാണ് പ്രതിഷേധിച്ചത്.
പ്രതിഷേധത്തിന് എസ്.കെ.പി. മുസ്തഫ, കെ.കെ. നാസർ ഹാജി, കെ.കെ. ജലീൽ, കെ.ഗൗരി, നാസർ മാർവ്വ, പി.പി.കബീർ എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ ദിവസം രാത്രി മേൽപ്പാലത്തിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റിരുന്നു. പാലം ഉദ്ഘാടനം ചെയത് അഞ്ചാം വർഷത്തിലേക്ക് കടന്നിട്ടും ഇപ്പോഴും പാലത്തിൽ തെരുവ് വിളക്ക് സ്ഥാപിക്കാൻ പോലും അധികൃതർക്കായിട്ടില്ലെന്നതും പ്രതിഷേധത്തിനിടയാക്കിയക്കുകയാണ്.