പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം മാലിന്യം നിറച്ച് തള്ളുന്നത് സി സി ടി വി ക്യാമറയിൽ പതിഞ്ഞു
പാപ്പിനിശ്ശേരി പഞ്ചായത്ത് പരിധിയിൽ റെയിൽവേ സ്റ്റേഷന് സമീപം കുറ്റിക്കാടുകളിൽ സ്ത്രീ ചാക്കിൽ മാലിന്യം നിറച്ച് തള്ളുന്നത് സി സി ടി വി ക്യാമറയിൽ പതിഞ്ഞു. പ്രദേശത്ത് മാലിന്യ പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്.
പാപ്പിനിശ്ശേരി : വിവിധ ഭാഗങ്ങളിൽ ഇപ്പോഴും മാലിന്യം തള്ളുന്നത് വ്യാപകമാണ്.മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിച്ചിരുന്നു.എന്നാൽ ഇപ്പോഴും അധികാരികളെ കബളിപ്പിച്ച് കൊണ്ട് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരിയിലെ പൂഴിക്കടവായ BTW കടവ് റോഡിൽ വെച്ച് തന്നെ അറവ് മാടുകളെ അറത്തതിന്റെ അവശിഷ്ടങ്ങൾ കണ്ടെതുകയും ഇതിന് സമീപത്തായി കണ്ടൽകാടുകളിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ചാക്കുകളിൽ നിറച്ചും മറ്റും തള്ളിയത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാപ്പിനിശ്ശേരി പഞ്ചായത്ത് പരിധിയിൽ റെയിൽവേ സ്റ്റേഷന് സമീപം കുറ്റിക്കാടുകളിൽ സ്ത്രീ ചാക്കിൽ മാലിന്യം നിറച്ച് തള്ളുന്നത് സി സി ടി വി ക്യാമറയിൽ പതിഞ്ഞത്.
തമിഴ് സംസാരിക്കുന്ന സ്ത്രീയാണ് മാലിന്യം ഇവിടെ തള്ളിയത്.ഇവരെ കണ്ടെത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇത് കൊണ്ടൊന്നും കാര്യമില്ലെന്നുംക്യാമറ സ്ഥാപിച്ചതിന് ശേഷവും ഇത് 4 ആം തവണയാണ് ഇവിടെ മാലിന്യം തള്ളുന്നതെന്നും
പ്രദേശത്ത് മാലിന്യ പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗതെത്തിയിരിക്കുകയാണ്.ഇവിടെ ഡ്രൈനേജിൽ അടക്കം മാലിന്യം തള്ളിയത്തോടെ വെള്ളം ഒഴുകി പോകാതെ സമീപത്തെ വീടുകളിൽ അടക്കം മഴക്കാലത്ത് വെള്ളം കയറുന്ന അവസ്ഥയാണ്.