പൂട്ടിയിട്ട വിട്ടിൽ കള്ളൻ കയറി
പയ്യന്നൂർ∙ കാലവർഷക്കെടുതിയിൽ മഴ വെള്ളം കയറി താമസം മാറേണ്ടി വന്ന പൂട്ടിയിട്ട വിട്ടിൽ കള്ളൻ കയറി. പയ്യന്നൂർ മാവിച്ചേരി ചാപ്പൻ മുക്കിലെ കിഴക്കേ വീട്ടിൽ ബാബുവിന്റെ പൂട്ടിയിട്ട വീട്ടിലാണ് കള്ളൻ കയറിയത്. ഷെൽഫിൽ സൂക്ഷിച്ചിരുന്ന ചെറിയ കുട്ടിയുടെ സ്വർണ കമ്മലും ഒരു പാത്രത്തിൽ സൂക്ഷിച്ച നാണയത്തുട്ടുകളും 1000 രൂപയുമാണ് കള്ളന്മാർ കൊണ്ടു പോയത്. കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറിയപ്പോൾ ബാബുവും കുടുംബവും വാടക വീട്ടിലേക്ക് മായിരുന്നു. കമ്പി പാര ഉപയോഗിച്ച് വീട് കുത്തിതുറക്കുകയായിരുന്നു. വീടിനകത്തെ മുഴുവൻ ഷെൽഫുകളും കുത്തിത്തുറന്ന് മുഴുവൻ സാധനങ്ങളും വാരി വലിച്ചിട്ട നിലയിലാണ്. പൊലീസ് കേസെടുത്തു.