ജില്ലയിൽ ദുരിതം ചൊരിഞ്ഞ് കനത്ത മഴ തുടരുന്നു
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്.സ്ഥിതി രൂക്ഷമായ സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു.
പഴയങ്ങാടി : തുടർച്ചയായ് പെയ്യുന്ന കനത്ത മഴയിൽ പഴയങ്ങാടിമുട്ടം പൊള്ളയിൽ റോഡ് വെള്ള കെട്ടിൽ മുങ്ങി. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി.
മാടായി പഞ്ചായത്തിലെ ഒന്നാം വാർഡിലെ പൊള്ളയിൽറോഡിൽ വെള്ളക്കെട്ട് രൂക്ഷമായി. മീറ്ററുകളോളം വെളുക്കെട്ട് രൂപപ്പെട്ട് റോഡ് തോടായി മാറി. റോഡിന് ഇരുവശവുമുള്ള നിരവധി വീടുകളിൽ വെള്ളം കയറി. ഇത് വഴിയുള യാത്രയും ദുഷ്കരമാണ്.
വാഹനങ്ങൾഏറെ പ്രയാസപ്പെട്ടാണ് കടന്ന് പോകുന്നത്. മുൻവർഷങ്ങളിലും സ്ഥിതി സമാനമാണ് അന്നും അധികൃതത്തിൽ പ്രശ്നത്തിന് പരിഹാരം കാണും എന്ന് പറഞ്ഞെങ്കിലും ഈ മഴക്കാലത്തും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
റോഡ് ഉയർത്തി ഓവ്ചാൽ നിർമ്മിച്ചാൽ മാത്രമേ മഴക്കാലത്ത് ഇവിടെയുള വെളുക്കെട്ട് ഒഴിവാക്കുവാൻ സാധിക്കുകയുള്ളു. താൽക്കാലിക പരിഹാരം കാണേണ്ട പഞ്ചായത്ത് മുഖം തിരിഞ്ഞിരിക്കുന്നത് പ്രദേശവാസികളെ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്.