യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ‘ഛര്‍ദ്ദിക്കാന്‍ വരും ഞാന്‍ വരുന്നില്ല’ എന്ന് പറഞ്ഞ് മാറിനില്‍ക്കുന്നവരാണോ നിങ്ങള്‍
കുടുംബമോ സുഹൃത്തുക്കളോ എവിടേക്കെങ്കിലും യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ‘ഛര്‍ദ്ദിക്കാന്‍ വരും ഞാന്‍ വരുന്നില്ല’ എന്ന് പറഞ്ഞ് മാറിനില്‍ക്കുന്നവരാണോ നിങ്ങള്‍. അല്ലെങ്കില്‍ ഈ പ്രശ്നം നിങ്ങള്‍ക്കറിയാവുന്ന ആര്‍ക്കെങ്കിലും ഉണ്ടോ. യാത്രാ സമയത്തെ ഛര്‍ദ്ദി ഇന്ന് പലര്‍ക്കും ഉണ്ട്. ജീവിതത്തില്‍ എന്നും മനപ്രയാസം സൃഷ്ടിക്കുതാണ് അത്. ഈ പ്രശ്നത്തിന്റെ കാരണങ്ങളും പരിഹാരങ്ങളുമാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്.
യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ തോന്നുന്നത്, അതുപോലെ, മനംപിരട്ടല്‍ എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനെയാണ് മോഷന്‍ സിക്ക്നസ്സ് എന്ന് വിളിക്കുന്നത്. ഇത് പ്രധാനമായും സ്ത്രീകളിലും കുട്ടികളിലുമാണ് കാണപ്പെടുന്നത്. നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ തലച്ചോറിന് കണ്ണില്‍ നിന്നും, ചെവിയില്‍ നിന്നും ശരീരത്തില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ലഭിക്കാതിരിക്കുന്ന അവസരത്തിലാണ് ഛര്‍ദ്ദിക്കാന്‍ വരുന്നതും മനംപിരട്ടല്‍ അനുഭവപ്പെടുന്നതും. ബസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമല്ല ഈ പ്രശ്നം. കാര്‍, ബോട്ട്, വിമാനം ഇങ്ങനെ യാത്ര ഏതിലായിലും ഈ പ്രശ്നം അനുഭവപ്പെടും.
നമ്മള് യാത്ര ചെയ്യുമ്പോള്‍ പുറത്തെ കാഴ്ച്ചകള്‍ നോക്കി ഇരിക്കും. വണ്ടി സഞ്ചരിക്കുമ്പോള്‍ പുറത്ത് കാണുന്ന സാധനങ്ങളെല്ലാം സഞ്ചരിക്കുന്നതായി തോന്നും. നമ്മളുടെ കണ്ണുകള്‍ ഈ ഇന്ഫോര്മേഷനമായിരിക്കും തലച്ചോറിന് കൈമാറുക. എന്നാല്‍, കാത് നല്‍കുന്നത് മറ്റ് ഇന്ഫോര്മേഷനായിരിക്കും. മസില്സില് നിന്നും നമ്മള് ഇരിക്കുകയാണ് എന്ന ഇന്‍ഫോര്‍മേഷന്‍ ലഭിക്കും. ഇത്തരത്തില്‍ പലതരത്തില്‍ ഇന്‍ഫോര്‍മേഷന്‍ തലച്ചോറിന് ലഭിക്കുമ്പോള്‍ നമ്മള്‍ക്ക് അസുഖമാണ് എന്ന നിഗമനത്തില്‍ തലച്ചോര്‍ എത്തുകയും, മനംപിരട്ടല്‍ പോലെയുള്ള അസ്വസ്ഥതകള്‍ നമുക്ക് ഉണ്ടാക്കുകയും ചെയ്യുന്നു.
ചെവിയ്ക്ക് എന്തെങ്കിലും പ്രശ്നം ഉള്ളവര്‍ക്ക്, ആര്‍ത്തവ സമയത്ത് യാത്ര ചെയ്യുമ്പോള്‍ ചിലര്‍ക്ക് ഛര്‍ദ്ദിക്കാന്‍ വരാം, അതുപോലെ, മൈഗ്രെയ്ന് പ്രശ്നം ഉള്ളവരില്‍, പാര്ക്കിന്സന് രോഗം ഉള്ളവരില്‍, ഗര്‍ഭിണികള്‍ യാത്ര ചെയ്യുമ്പോഴെല്ലാം ഇവര്‍ക്ക് മോഷന്‍ സിക്ക്നസ്സ് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്.
എന്തൊക്കെ ശ്രദ്ധിക്കണം
1. എല്ലായ്പ്പോഴും നല്ല ഫ്രഷ് എയര്‍ ലഭിക്കുന്ന സ്ഥലത്ത് ഇരിക്കാന്‍ പരമാവധി ശ്രമിക്കാം. ഇത് ഛര്‍ദ്ദിക്കാന്‍ വരുന്നത് കുറയ്ക്കുന്നതാണ്.
2. യാത്ര ചെയ്യുമ്പോള്‍ ഫോണില്‍ നോക്കുന്നത് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. ഫോണ്‍ മാത്രമല്ല, പുസ്തകങ്ങള്‍ എന്നിവയെല്ലാം മാറ്റി വയ്ക്കാവുന്നതാണ്. ഇതിനു പകരം അകലെയുള്ള വസ്തുക്കളെ നോക്കി ഇരിക്കാവുന്നതാണ്.
3. കയ്യില്‍ നല്ല തുളസി, അല്ലെങ്കില്‍ ഇഞ്ചി, ലാവണ്ടര്‍ സെന്റ്, എന്നിവയെല്ലാം കരുതാവുന്നതാണ്. ഇവ മണപ്പിക്കുമ്പോള്‍ ഈ ഛര്‍ദ്ദിക്കാനുള്ള വരവ് കുറയും.
4. നന്നായി വെള്ളം കുടിക്കുന്നത്, അതുപോലെ, അധികം ഹെവി അയിട്ടുള്ള ഭക്ഷണം കഴിക്കാതെ, ലൈറ്റ് ഫുഡ് കഴിച്ച് യാത്രയ്ക്ക് തിരിക്കുന്നത് നല്ലതാണ്. എരിവുള്ളതും, എണ്ണമയമുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം.
5. ഇടയ്ക്കിടയക്ക് കണ്ണുകള്‍ അടച്ച് ഇരിക്കുന്നത് നല്ലതാണ്. ഇതും ഛര്‍ദ്ദിക്കാനുള്ള തോന്നല്‍ കുറയ്ക്കും.
6. ബോട്ടില്‍ സഞ്ചരിക്കുമ്പോള്‍ മധ്യഭാഗത്തായി ഇരിക്കാന്‍ ശ്രദ്ധിക്കാം. അതുപോലെ, ബസില്‍ വിന്‍ഡോ സീറ്റിലും കാറില്‍ മുന്‍ സീറ്റിലും ഇരിക്കുന്നത് ഇത്തരക്കാര്‍ക്ക് നല്ലതാണ്.
7. ട്രെയ്നില്‍ യാത്ര ചെയ്യുമ്പോഴും ചിലര്‍ക്ക് കുറേ നേരം നോക്കി ഇരുന്നാല്‍ ഛര്‍ദ്ദിക്കാന്‍ വരാം. ഇതിനായി വിന്‍ഡോ സീറ്റിനെ അഭിമുഖീകരിച്ചിരിക്കുന്ന ഭാഗം തിരഞ്ഞെടുക്കാവുന്നതാണ്.
8. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ വിംഗ് സെക്ഷനില്‍ ഇരിക്കുന്നത് നല്ലതാണ്. ഛര്‍ദ്ദിക്കാനുള്ള തോന്നല്‍ കുറയ്ക്കും.