രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; എംപി സ്ഥാനം തിരിച്ചുകിട്ടിയ ശേഷമുള്ള ആദ്യ സന്ദര്‍ശനം
ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതിയുടെ ശിക്ഷാ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക്. ശിക്ഷ സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനത്തെ അയോഗ്യത നീങ്ങിയിരുന്നു. ഇതിന് പിന്നാലെ ലോക്സഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഇന്നലെ മുതല്‍ പങ്കെടുക്കുന്നുണ്ട്.
ഇതിന് പിന്നാലെയാണ് വയനാട് സന്ദര്‍ശനവും ക്രമീകരിച്ചിരിക്കുന്നത്. എ ഐ സി സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം പുനസ്ഥാപിച്ചതിന് ശേഷമുള്ള ആദ്യ മണ്ഡലം സന്ദര്‍ശനമാണിത്. ഓഗസ്റ്റ് 12, 13 തീയതികളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി എത്തുന്നത്.