വർക്ക് ഷോപ്പ് തൊഴിലാളികൾക്കൊപ്പം ചേർന്ന് രാഹുൽ ഗാന്ധി.
സമുഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള ആളുകളുമായുള്ള സംവാദ പരിപാടിയുടെ ഭാഗമായാണ് രാഹുൽ ഡൽഹിയിലെ വർക്ക്ഷോപ്പിൽ എത്തിയത്.
ന്യൂഡൽഹി: ബൈക്ക് നന്നാക്കാൻ വർക്ക് ഷോപ്പ് തൊഴിലാളികൾക്കൊപ്പം ചേർന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രക്ക് പിന്നാലെ ആരംഭിച്ച സമുഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള ആളുകളുമായുള്ള സംവാദ പരിപാടിയുടെ ഭാഗമായാണ് രാഹുൽ ഡൽഹിയിലെ വർക്ക്ഷോപ്പിൽ എത്തിയത്. രാഹുൽ ഗാന്ധി തന്നെയാണ് ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.ഇതിന് മുമ്പ് ട്രക്ക് ഡ്രൈവർമാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ രാഹുൽ ഡൽഹിയിൽ നിന്ന് ചണ്ഡീഗഢിലേക്ക് ട്രക്ക് യാത്ര നടത്തിയിരുന്നു.