പാലാരിവട്ടത്തെ പീഡനക്കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ
കൊച്ചി : പാലാരിവട്ടത്തെ പീഡനക്കേ സിൽ കണ്ണൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ. കാടാച്ചിറ കട പൂർ മീത്തൽ കിഴക്കേവളപ്പിൽ ജിതിൻ പ്രകാശാണ് (27) പിടിയി ലായത്. ഒരുവർഷംമുമ്പ് ഇയാൾ താമസിച്ചിരുന്ന പാലാരിവട്ടം മി ല്ലേനിയം റോഡിലെ ഹോംസ്റ്റേ നടത്തിപ്പുകാരിയെ പീഡിപ്പിച്ചന്നാണ് കേസ്. യുവതി പാലാരി വട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിലാണ് ജിതിൻ അറസ്റ്റിലായത്. പാലാരിവട്ടം ഇൻസ്പെ ക്ടർ ഇ ജോസഫ് സാജൻ, എസ്ഐ റഫീഖ്, സിപിഒ മാരായ അരുൺ സുരേന്ദ്രൻ, മാഹിൻ അബൂബക്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.