ആങ്കറും യുവ സംവിധായകനുമായ മാത്തുക്കുട്ടിയുടെ എന്‍ഗേജ്മെന്റ് വീഡിയോയും ചിത്രങ്ങളും വൈറലായി
കുഞ്ഞെല്‍ദോ എന്ന ചിത്രത്തിന്റെ സംവിധായകനുമാണ് മാത്തുക്കുട്ടി. രാജ് കലേഷിനപ്പമുള്ള ഫുഡ് വ്ലോഗും, മറ്റ് രസകരമയിട്ടുള്ള കോളേജ് ഷോകളുമെല്ലാം മാത്തുക്കുട്ടിക്ക് സോഷ്യല്‍മീഡിയയിലും മറ്റുമായി ഒട്ടനവധി ആരാധകരെയാണ് ഉണ്ടാക്കിയിട്ടുള്ളത്.
കൊച്ചി: മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനാണ് മാത്തുക്കുട്ടി. എഫ്.എം അവതാരകനായും മിനിസ്ക്രീനിലെ ആങ്കറായുമാണ് മാത്തുക്കുട്ടി തന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് സിനിമയിലും അഭിനയത്തിന്റെ ചെറിയ കാല്‍വയ്പ്പ് നടത്തിയെങ്കിലും, ആങ്കര്‍, സംവിധായകന് എന്ന രീതികളില്‍ തന്നെയാണ് മാത്തുക്കുട്ടിയെ ആളുകള്‍ തിരിച്ചറിയുന്നത്.
കുഞ്ഞെല്‍ദോ എന്ന ചിത്രത്തിന്റെ സംവിധായകനുമാണ് മാത്തുക്കുട്ടി. രാജ് കലേഷിനപ്പമുള്ള ഫുഡ് വ്ലോഗും, മറ്റ് രസകരമയിട്ടുള്ള കോളേജ് ഷോകളുമെല്ലാം മാത്തുക്കുട്ടിക്ക് സോഷ്യല്‍മീഡിയയിലും മറ്റുമായി ഒട്ടനവധി ആരാധകരെയാണ് ഉണ്ടാക്കിയിട്ടുള്ളത്. താരത്തിന്റെ എന്‍ഗേജ്മെന്റ് വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
മാത്തുക്കുട്ടിയുടെ അടുത്ത സുഹൃത്തായ രാജ് കലേഷാണ് എന്‍ഗേജ്മെന്റിന് ഒരുങ്ങുന്ന മാത്തുക്കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ‘മാത്തൂന്റെ കാര്യത്തില്‍ ഒരു തീരുമാനമായി’ എന്നുപറഞ്ഞാണ് കലേഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റിനുതാഴെ മാത്തുക്കുട്ടിക്ക് ആശംസാപ്രവാഹമാണ് ആരാധകര്‍ നല്‍കുന്നത്. ഡോക്ടറായ എലിസബത്ത് ഷാജിയാണ് മാത്തുക്കുട്ടിയുടെ വധു. മനോഹരമായി ഒരുക്കിയ സ്റ്റേജില്‍ ഡാന്‍സും പാട്ടുമായി മാത്തുക്കുട്ടിയും, എലിസബത്തും, ആര്.ജെ സുരാജും, കലേഷുമെല്ലാം ആഘോഷമാക്കുന്നതും സോഷ്യൽമീഡിയ പോസ്റ്റുകളിൽ കാണാം.