ചെങ്ങളായി പഞ്ചായത്തിലെ വളക്കൈ കൊയ്യം റോഡിൽ വളക്കൈ മാപ്പിള എൽപി സ്കൂളിന് മുന്നിൽ റോഡ് ഇടിഞ്ഞു
ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുപോവുന്ന റോഡാണ് തോട്ടിലേക്ക് മണ്ണൊലിപ്പ് കാരണം അപകടാവസ്ഥയിലായിരിക്കുന്നത്.
വളക്കൈ – കൊയ്യം – മയ്യിൽ റോഡ് വികസത്തിന് മുമ്പ് സ്കൂൾ അധികൃതർ തോടിന് ഭിത്തികെട്ടിയിരുന്നു. വികസനം വന്നപ്പോ ഈ ഭാഗത്ത് വേണ്ടത്ര സുരക്ഷ ഒരുക്കിയില്ല. ഇത് യാത്രക്കാർക്ക് കടുത്ത ഭീഷണിയായി മാറിയെന്ന് മുസ്ലിം ലീഗ് ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് പി.പി. ഖാദർ പറഞ്ഞു
ചെങ്ങളായി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ തോടിനോട് ചേർന്ന പലയിടത്തും സുരക്ഷാ സംവിധാനമൊരുക്കിയിട്ടില്ല. തുടക്കത്തിൽ കെ.സി.ജോസഫ് എംഎൽഎക്കും പിന്നീട് മന്ത്രി റിയാസിനും നാട്ടുകാർ പരാതി നൽകി എങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല. നിരവധി ബസ്സുകളും ചെറു വാഹനവും കടന്നുപോവുന്ന റോഡിൽ രാത്രിയാണ് കൂടുതൽ അപകട സാധ്യതയെന്ന് പ്രദേശവാസികൾ പറയുന്നു.ചെങ്ങളായി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ തോടിനോട് ചേർന്ന പലയിടത്തും സുരക്ഷാ സംവിധാനമൊരുക്കിയിട്ടില്ല. തുടക്കത്തിൽ കെ.സി.ജോസഫ് എംഎൽഎക്കും പിന്നീട് മന്ത്രി റിയാസിനും നാട്ടുകാർ പരാതി നൽകി എങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല. നിരവധി ബസ്സുകളും ചെറു വാഹനവും കടന്നുപോവുന്ന റോഡിൽ രാത്രിയാണ് കൂടുതൽ അപകട സാധ്യതയെന്ന് പ്രദേശവാസികൾ പറയുന്നു.