കണ്ണപുരം അയ്യോത്ത് അനധികൃതമായ് കടത്തുകയായിരുന്ന മണൽ ലോറി പിടികൂടി
കണ്ണപുരം എസ് എച്ച് ഒ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഹനം പിടികൂടിയത്.
പഴയങ്ങാടി : വെള്ളിയാഴ്ച രാവിലെയോടെയാണ് അനധികൃതമായ് കടത്തുകയായിരുന്ന മണൽലോറി കണ്ണപുരം പോലീസ് അയ്യോത്ത് വച്ച് പിടികൂടിയത്. പോലീസ് വാഹനം കണ്ട് ഇടറോഡിലേക്ക് കയറി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പൂഴി നിറച്ച ടിപ്പർ ലോറി ചെളി നിറഞ്ഞ ഭാഗത്തേക്ക് താഴുകയും . പിന്നീട് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് ക്രെയിനിന്റെ സഹായത്തോടെയാണ് വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. കണ്ണപുരം എസ് എച്ച് ഒ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ എ.എസ് ഐ പി രാജൻ, സി.പി ഒ മനു എന്നിവരടങ്ങിയ സംഘമാണ് വാഹനം പിടികൂടിയത്