അനധികൃത പണപിരിവ്; സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ ബിജെപി പുറത്താക്കി
October 10, 2022
കോട്ടയം: സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ ബിജെപി പുറത്താക്കി. കോട്ടയത്ത് ചേര്‍ന്ന ബിജെപി നേതൃയോഗത്തിലാണ് തീരുമാനം. പാര്‍ട്ടിയുടെ പേരില്‍ സന്ദീപ് വാര്യര്‍ അനധികൃത പണപിരിവ് നടത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു. സംഘടനപരമായ കാര്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പ്രതികരിച്ചു.