സ്കൂൾ ബസ്സിടിച്ച് രണ്ടാം ക്ലാസുകാരി മരിച്ചു
അതേ ബസ്സിൽ വീടിനു മുന്നിൽ വന്നിറങ്ങിയ ശേഷമായിരുന്നു അപകടം.
തൃശൂർ∙ വേലൂരിൽ സ്കൂൾ ബസ്സിടിച്ച് സ്കൂൾ വിദ്യാർഥിനി മരിച്ചു. ഇന്നു വൈകിട്ട് നാലു മണിയോടെയാണ് സംഭവം. വേലൂർ പടിഞ്ഞാറ്റുമുറി മൈത്രി വായനശാലയ്ക്കു സമീപം പണിക്ക വീട്ടിൽ രാജന്റെ മകൾ ദിയ(8)യാണു മരിച്ചത്. തലക്കോട്ടുകര ഒയിറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.കുട്ടി സ്കൂളിൽനിന്ന് വന്നിറങ്ങിയ അതേ മിനി ബസ്സാണ് ഇടിച്ചത്. വീടിനു മുന്നിൽ ബസിൽ വന്നിറങ്ങിയശേഷം റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. കുട്ടി റോഡ് മുറിച്ചു കടക്കുന്നത് ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തൃശൂർ∙ വേലൂരിൽ സ്കൂൾ ബസ്സിടിച്ച് സ്കൂൾ വിദ്യാർഥിനി മരിച്ചു. ഇന്നു വൈകിട്ട് നാലു മണിയോടെയാണ് സംഭവം. വേലൂർ പടിഞ്ഞാറ്റുമുറി മൈത്രി വായനശാലയ്ക്കു സമീപം പണിക്ക വീട്ടിൽ രാജന്റെ മകൾ ദിയ(8)യാണു മരിച്ചത്. തലക്കോട്ടുകര ഒയിറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.കുട്ടി സ്കൂളിൽനിന്ന് വന്നിറങ്ങിയ അതേ മിനി ബസ്സാണ് ഇടിച്ചത്. വീടിനു മുന്നിൽ ബസിൽ വന്നിറങ്ങിയശേഷം റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. കുട്ടി റോഡ് മുറിച്ചു കടക്കുന്നത് ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.