പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ വോട്ടിംഗ് രീതികൾ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി ശ്രദ്ധേയമായിരിക്കുകയാണ് കല്യാശ്ശേരി സൗത്ത് യുപി സ്കൂൾ
പൂർണ്ണമായും ആധുനിക തെരഞ്ഞെടുപ്പും മാതൃകയിലാണ് സ്കൂൾ തെരഞ്ഞെടുപ്പ് സജ്ജമാക്കിയത്.
കല്യാശ്ശേരി:നിയമസഭകളിലേക്കും,ലോകസഭയിലേക്കും, ത്രിതല പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്ന അതേ മാതൃകയിലാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. മുൻ വർഷങ്ങളിലെ തെരഞ്ഞെടുപ്പിൽ നിന്നും അപേക്ഷിച്ചു എല്ലാ കുട്ടികൾക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഒരുക്കുക എന്നാണ് ലക്ഷ്യം. മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽപങ്കെടുത്തത്. എന്റെ വോട്ട് എന്റെ അവകാശം എന്ന രീതിയിൽ അപകടത്തെ തുടർന്ന് പരിക്കേറ്റ ഷിസാൻ എന്ന വിദ്യാർത്ഥിയും വോട്ട് രേഖപ്പെടുത്തി. ലീഡർ ഡെപ്യൂട്ടി ലീഡർ എന്നീ സ്ഥാനത്തേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പൊതു തെരഞ്ഞെടുപ്പിലെ വിവിധ ഘട്ടങ്ങൾ അതേപടി നടപ്പാക്കി തെരഞ്ഞെടുപ്പ് രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയാണ്ഈ തെരഞ്ഞെടുപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. 91 പോയിന്റ് ഓടെ അമോക് ആനന്ദ് സ്കൂൾ ലീഡർ സ്ഥാനത്തേക്കും 62 പോയിന്റ് ഓടെ സ്നേഹ പി സി ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു.