കേരളത്തിലെ ആദ്യത്തെ സ്കൂള്‍ പോസ്റ്റ് ഓഫീസിന് മയ്യിലില്‍ തുടക്കം
മയ്യില്‍: കേരളത്തിലെ ആദ്യത്തെ സ്കൂള്‍ പോസ്റ്റ് ഓഫീസിന് മയ്യിലില്‍ തുടക്കം. മയ്യില്‍ കുറ്റിയാട്ടൂര്‍ കെഎകെഎന്‍എസ്എ യുപി സ്കൂളിലാണ് സ്കൂള്‍ പോസ്റ്റ് ഓഫീസിന് തുടക്കമായത്. സ്കൂള്‍ പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വഹിച്ചു. കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഡിവിഷന് പോസ്റ്റല്‍ സൂപ്രണ്ട് പി.കെ. ശിവദാസന്‍ തപാല്‍ദിന സന്ദേശം നല്കി. പോസ്റ്റ് ബോയ്, ഗേള്‍ തസ്തികയിലേക്ക് നിയമിതരായ കുട്ടികളെ ഔദ്യോഗികമായി പ്രഖ്യാപിക്കലും നിയമന ഉത്തരവ് നല്‍കലും തളിപ്പറമ്പ് സൗത്ത് ഉപജില്ലാ എഇഒ സുധാകരന് ചന്ദ്രത്തില് നിര്‍വഹിച്ചു.
ഫിലാറ്റലി ക്ലബ് ഉദ്ഘാടനം ബിപിഒ ഗോവിന്ദന് എടാടത്തിലും പോസ്റ്റോ ബോയ്, ഗേള്‍ എന്നിവര്‍ക്കുള്ള ഔദ്യോഗിക യൂണിഫോം വിതരണം കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിലേഷ് പറമ്പനും നിര്‍വഹിച്ചു.
സ്റ്റാമ്പ് പ്രകാശനം പഞ്ചാത്തംഗം യു. മുകുന്ദന് നിര്‍വഹിച്ചു. പ്രധാനധ്യാപിക കെ.കെ. അനിത, പിടിഎ പ്രസിഡന്റ് കെ. മധു, മദര്‍ പിടിഎ പ്രസിഡന്റ് കെ. റീന, എ. പ്രഭാകരന്, ഒ. ദാമോദരന്‍, ഷീജ പുന്നക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.