മുതിർന്ന മറാത്തി സിനിമ നടി സീമ ദേവ് അന്തരിച്ചു
മുംബെെ : മുതിർന്ന മറാത്തി സിനിമ നടി സീമ ദേവ് (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് വ്യാഴാഴ്ച രാവിലെ മുംബെെയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഹിന്ദിയിലും മറാത്തിയിലുമായി 80-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സീമ ആനന്ദ്, കോര കാഗസ്, എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്.
വരദക്ഷിണ, ജഗച്യ പതിവാർ തുടങ്ങിയവയാണ് ശ്രദ്ധേയമായ മറാത്തി ചിത്രങ്ങൾ. 2021-ൽ പുറത്തിറങ്ങിയ ജീവൻ സന്ധ്യ എന്ന മറാത്തി ചിത്രത്തിലാണ് ഒടുവിലായി സീമ അഭിനയിച്ചത്.
കഴിഞ്ഞ മൂന്നുവർഷമായി നടിക്ക് അൽഷിമേഴ് ബാധിച്ചിരുന്നു. അജിങ്ക്യ ദേവ്, അഭിനയ് ദേവ് എന്നിവർ മക്കളാണ്. സൻസാർ, ഇന്ദ്രജിത്ത് മുതലായ ചിത്രങ്ങളിൽ അജിങ്ക്യ ദേവ് അഭിനയിച്ചിട്ടുണ്ട്. ഡൽഹി ബെല്ലി, ഫോഴ്സ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അഭിനയ് ദേവ്.