ശ്രീകണ്ഠപുരം മലപ്പട്ടം സെൻ്റർ – കാപ്പാട്ടുകുന്ന് റോഡിൽ ട്രാൻസ്ഫോർമറി നടുത്ത് മണ്ണിടിഞ്ഞ് വീണു
നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിനെ ത്തുടർന്ന് ഗതാഗത തടസ്സംനീക്കി.
ശ്രീകണ്ഠപുരം : മലപ്പട്ടം സെൻ്റർ – കാപ്പാട്ടുകുന്ന് റോഡിൽ ട്രാൻസ്ഫോർമറി നടുത്ത് മണ്ണിടിഞ്ഞ് വീണ് ഗതാഗതം ഇതുവഴിയുളള തടസ്സപ്പെട്ടു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിനെ ത്തുടർന്ന് ഗതാഗത തടസ്സംനീക്കി
മലപ്പട്ടം പഞ്ചായത്ത് വനിതാ ബറ്റാലിയൻ ടീം അംഗങ്ങളും റോഡിൽ ഇടിഞ്ഞു വീണ മണ്ണ് നീക്കാൻ രംഗത്ത് ഇറങ്ങിയിരുന്നു. മണ്ണ് ഭാഗികമായി നീക്കിയിട്ടുണ്ട്.
വൈദ്യുത ലൈനിൽ കുന്നിടിഞ്ഞ സ്ഥലത്തുനിന്നും ഒട്ടേറെ മരങ്ങൾ കടപുഴകി വീഴാനിരിക്കുന്നത് വലിയ അപകടം സൃഷ്ടിച്ചേക്കാമെന്ന് പ്രദേശവാസികൾ വൈദ്യുതവകുപ്പിൽ വിവരം ധരിപ്പിച്ചിട്ടുണ്ട്.