പയ്യന്നൂരില്‍ തെരുവുനായയുടെ അക്രമം, പതിമൂന്ന് പേര്‍ക്ക് കടിയേറ്റു
പയ്യന്നൂര്‍: പയ്യന്നൂരില്‍ തെരുവുനായയുടെ അക്രമം. പതിമൂന്ന് പേര്‍ക്ക് കടിയേറ്റു. കടിയേറ്റവരെ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി. ബുധനാഴ്ച്ച വൈകുന്നേരവും വ്യാഴാഴ്ച രാവിലെയുമായാണ് പയ്യന്നൂര്‍ നഗരത്തില്‍ തെരുവായയുടെ അക്രമമുണ്ടായത്. 13 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. തായിനേരിയില്‍ വച്ച് ദിയ, ഷിബിന എന്നീ കുട്ടികള്‍ക്കും കുപ്പത്ത് നിന്ന് ക്ഷേത്രദര്‍ശനത്തിന് വന്ന മൂന്നു പേര്‍ക്ക് ക്ഷേത്രപരിസരത്ത് വെച്ചും മണ്ടൂരില്‍ നിന്ന് വന്ന രണ്ടുപേര്‍ക്ക് എന്‍.സി.സി റോഡില്‍ വച്ചുമാണ് നായയുടെ കടിയേറ്റത്. സന്ധ്യയ്ക്കും രാവിലെയും പയ്യന്നൂര്‍ നഗരത്തില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നിരവധി പേരെയാണ് തെരുവുനായകള്‍ അക്രമിക്കുന്നത്.