വിഷം കഴിച്ചു ആത്മഹത്യ ശ്രമം : അച്ഛനും മകളും മരിച്ചു
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച നിലയിൽ കണ്ടെത്തി.
തിരുവനന്തപുരം : പെരിങ്ങമല പുല്ലാമുക്കിലാണ് സംഭവം.ഇവരിൽ രണ്ടു പേർ മരിച്ചു.പുല്ലാമുക്ക് സ്വദേശി ശിവരാജൻ (56),മകൾ അഭിരാമി എന്നിവരാണ് മരിച്ചത്. അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.