ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍-12 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; ആരാധകരെ നിരാശരാക്കി മഴഭീഷണി
സിഡ്നി: കായികപ്രേമികള്‍ കാത്തിരുന്ന ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍-12 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരുമായ ഓസ്ട്രേലിയയെ ന്യൂസിലന്‍ഡ് നേരിടും. എന്നാല്‍ മത്സരം കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശയുള്ള വാര്‍ത്തയാണ് സിഡ്നിയിലെ കാലാവസ്ഥ നല്‍കുന്നത്.
ഓസ്ട്രലിയയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ദിവസങ്ങളായി മഴ പെയ്യുന്നുണ്ട്. ഗാബയിലെ മഴമൂലം ഇന്ത്യ-ന്യൂസിലന്‍ഡ് വാംഅപ് മത്സരം ഉപേക്ഷിച്ചിരുന്നു. പാകിസ്ഥാന്-അഫ്ഗാനിസ്ഥാന് മത്സരവും മഴ കാരണം താറുമാറായി. ലോകകപ്പ് പുരോഗമിക്കുന്നതിന് അനുസരിച്ച് ഓസീസ് മണ്ണിലെ കാലാവസ്ഥ മെച്ചപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഇന്നത്തെ ഓസീസ്-കിവീസ് മത്സരത്തിന് മഴ ഭീഷണിയുണ്ട്. ഇന്ത്യന്‍ സമയം 12.30ന് ആരംഭിക്കുന്ന മത്സരം ഓസ്ട്രേലിയയില്‍ വൈകിട്ട് ആറ് മണിക്കാണ്. സിഡ്നിയില്‍ രാവിലെയും ഉച്ചതിരിഞ്ഞും മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം.