ദേശീയപാത തളിപ്പറമ്പ് ഏഴാം മൈലിൽ ഓട്ടോ റിക്ഷയിൽ ബസ്സിടിച്ച് ഓട്ടോ മറിഞ്ഞു
തിങ്കളാഴ്ച ഉച്ചയോടെ കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സ് ഇടിച്ചാണ് അപകടം.
പയ്യന്നൂരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചത്. ഏഴാംമൈൽ വച്ച് വലതു വശത്തക്ക് കയറി പോകുകയായിരുന്ന ഓട്ടോ റിക്ഷയുടെ പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. ഇടയുടെ അഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു. ഓട്ടോയിൽ ഉണ്ടായ മൂന്ന് പേർക്ക് നിസാര പരിക്കേറ്റു.