പിവിസി പൈപ്പിനുള്ളിൽ ഒളിപ്പിച്ച ആറ് വടിവാളുകൾ കണ്ടെത്തി
കനത്തമഴയിൽ ബക്കളം പുന്നക്കുളങ്ങര തോട്ടിലൂടെ ഒഴുകിപ്പോവുകയായിരുന്ന പിവിസി പൈപ്പിനുള്ളിൽ സൂക്ഷിച്ച ആറ് വടിവാളുകളാണ് കണ്ടെത്തിയത്.
തളിപ്പറമ്പ : ചൊവ്വ നന്ധ്യ യോടെയാണ് തോട്ടിലൂടെ ഇരുഭാഗത്തും അടച്ചനിലയിലുള്ള പിവിസി പൈപ്പിലാണ് ആയുധങ്ങൾ സൂക്ഷിച്ചത്. 60 സെന്റീമീറ്റർ നീളത്തിലുള്ള ഒരുവാളും അരമീറ്റർ നീളത്തിലുള്ള അഞ്ച് വാളുകളുമാണ് പൈപ്പിനുള്ളിലുണ്ടായിരുന്നത്. വാളുകൾ തുരുമ്പെടുത്ത നിലയിലാണ്. മഴവെള്ളത്തോടൊപ്പം പ്രത്യേകതയുള്ള പൈപ്പ് കുത്തിയൊലിച്ച് ഒഴുകിപ്പോകുന്ന കുട്ടികൾ 200 മീറ്ററോളം പിന്തുടർന്ന് ഓടിയാണ് തോട്ടിൽനിന്നും പൈപ്പ് പുറത്തെടുത്തത്. പൈപ്പിന്റെ മൂടി തുറന്നപ്പോൾ വാളുകൾ കണ്ടതിനാൽ നാട്ടുകാർ പൊലീസിനെ വിവര മറിയിക്കുകയായിരുന്നു. വാളുകളടങ്ങിയ പൈപ്പ് തോട്ടിനുള്ളിലോ മറ്റേതെങ്കിലും സ്ഥലത്തോ ഒളിപ്പിച്ചതാകാമെന്ന് സംശയിക്കുന്നു. തളിപ്പറമ്പിലെത്തിച്ച വടിവാളുകൾ ഡിവൈഎസ്പി എം പി വിനോദ് കുമാർ, സി ഐ എ വി ദിനേശ് എന്നിവർ പരിശോധിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.
പഴക്കംചെന്ന വാളുകളാണെന്ന് പോലീസ് പറഞ്ഞു.തോട്ടിലൂടെ മഴവെള്ളത്തില്‍ ഒഴുകിയെത്തിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു