ആറു വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം
പട്ടിക ജാതി- പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ആറു വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 71 കാരന് 10 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
തളിപ്പറമ്പ : വയത്തൂർ തൊട്ടിപ്പാലം സ്വദേശി ചേരൂർ അബ്ദു (71) വിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.
2017 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകുന്നേരം 4 നും 5 നും ഇടയിൽ സ്കൂൾ വിട്ട് തൊട്ടിപ്പാലത്ത് സ്വകാര്യ വ്യക്തിയുടെ കടമുറിയിൽ രക്ഷിതാക്കളെകാത്തിരിക്കുകയായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥിനിയായ 6 വയസുകാരിയെ പ്രതി ബലമായി പിടിച്ച് കൊണ്ടു പോയി കടമുറിയുടെ പിറകിൽ വച്ച് ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നു. തുടർന്ന് ഇരിട്ട സർക്കിൾ ഇൻസ്പെക്ടറായ എൻ. സുനിൽ കുമാറാണ് കേസ് അന്വേഷിച്ചത്. ഇരിട്ടി ഡിവൈ എസ് പി പ്രജീഷ് തോട്ടത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. രണ്ട് വകുപ്പുകളിലായാണ് അബ്ദുവിന് 10 വർഷം തടവും അമ്പതിനായിരം രൂപ പിഴയും തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.