തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫിസ് കോംപൗണ്ടിലെ കൂറ്റൻ മഴമരം അപകട ഭീഷണിയിൽ
കോംപൗണ്ടിന് പുറത്ത് ഉള്ള കെട്ടിടങ്ങൾക്ക് മീതെ പതിക്കുന്ന രീതിയിലുള്ള മഴമരത്തിൻ്റെ ചുവട് ദ്രവിച്ച നിലയിലാണുള്ളത്.
തളിപ്പറമ്പ : തളിപ്പറമ്പ് നഗരഹൃദയത്തിലാണ് സബ് രജിസ്ട്രാർ ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഓഫിസ് കോംപൗണ്ടിലെ വടക്കു കിഴക്കെ മൂലയിലാണ് കൂറ്റൻ മഴമരമുള്ളത്. മരത്തിൻ്റെ ചുവട് തീയിട്ട് നശിപ്പിച്ച നിലയിലാണ് ഉള്ളത്. മരത്തിൻ്റെ കൂറ്റൻ ശിഖിരങ്ങൾ സമീപത്തെ കെട്ടിടങ്ങൾക്ക് മുകളിലേക്ക് പടർന്നു നിൽക്കുകയാണ്. ഏതു നിമിഷവും നിലം പതിക്കാവുന്ന നിലയിലാണ് മഴമരമുള്ളത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലത്ത് മരം കടപുഴകി വീണാൽ വൻ അപകടമാണ് ഉണ്ടാകുക. സമീപത്തെ കെട്ടിടങ്ങളിലെ സ്ഥാപനങ്ങൾ ഭീതിയോടെയാണ് ജോലിക്ക് വരുന്നത്. ജനങ്ങളുടെ ജീവന് ഭിഷണി ഭീഷണിയായ മരം മുറിച്ചുനീക്കി ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.