തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് വിശദീകരിക്കുവാൻ മണ്ഡല തല ഉദ്യോഗസ്ഥ – പ്രധാന അധ്യാപക – പി ടി എ പ്രതിനിധികളുടെ യോഗം ചേർന്നു
മണ്ഡലത്തിൽ 2023-2024 അധ്യയന വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന പ്രവർത്തനങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. എം.വി ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് : നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള പഠനം ഉറപ്പാക്കുകയും കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനത്തിന് മുഖ്യ പരിഗണന നൽകുന്നതുമാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതി. 13 പ്രധാന കർമ്മ പദ്ധതികളാണ് 2023-2024 അധ്യയന വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ജൂലൈ ഓഗസ്ത് മാസങ്ങളിൽ തന്നെ വിദ്യാലയ വികസന സമിതി രൂപീകരിച്ച് തുടർ പ്രവർത്തനങ്ങൾ നടത്തുതയും പഞ്ചായത്ത് തല സമിതി രൂപീകരിക്കുകയും വേണം. സ്കൂൾ തല കമ്മറ്റികൾ രൂപീകരിച്ചതിന് ശേഷം മുഴുവൻ സ്കൂളുകളും അവരവരുടെ വിദ്യാലയ വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കണം.
ജൂൺ കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനവും, സ്വയം
സുരക്ഷയും ലക്ഷ്യമാക്കി സ്റ്റുഡന്റ് ഫിറ്റ്നസ് പ്രോഗ്രാം സംഘടിപ്പിക്കുക, ഓഗസ്ത്,
നവംബർ മാസത്തിൽ സബ് ജില്ലാ തല കായിക മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന കായിക താരങ്ങൾക്ക് അതിനുള്ള പരിശീലനം നൽകണം, ഓരോ വിദ്യാലയവും അവരവരുടെ അക്കാദമിക് മികവുകളും കുട്ടികളുടെ സൃഷ്ടികളും ചേർത്ത് ഒരു സപ്ലിമെന്റ് പുറത്തിറക്കണം. തുടങ്ങി പതിമൂന്ന് കർമ്മ പദ്ധതികളാണ് യോഗത്തിൽ അവതരിപ്പിച്ചത്. എം.വി ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മാങ്ങാട് എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ പ്രമീള അധ്യക്ഷത വഹിച്ചു. ഡോ.കെ.പി രാജേഷ്, കെ.ആർ മണികണ്ഠൻ, വി.സതി, അനൂപ്, അജിത, സുനിജ ബാലകൃഷ്ണൻ, കെ.പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.