തളിപ്പറമ്പ് സർസയ്യിദ് കോളേജ് 1994-97 ഡിഗ്രി ബാച്ച് വിദ്യാർത്ഥികളുടെ കഹാനിയാൻ സംഗമം ജൂലൈ എട്ടിന്
സർസയ്യിദ് കോളേജ് വെച്ചു തന്നെ നടക്കുമെന്ന് ഭാരവാഹികൾ തളിപ്പറമ്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തളിപ്പറമ്പ : അധ്യാപകരെയും അനധ്യാപകരെയും ആദരിക്കൽ , പരസ്പരം പരിചയപെടൽ, ഓർമ്മ പുതുക്കൽ തുടങ്ങിയ വ നടക്കും. തുടർന്ന് നടക്കുന്ന സംഗമം കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ അബ്ദുൾ സലീം സംഗമം ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം ചെയർമാൻ അഡ്വ കെ വി അബ്ദുൾ റസാഖ് അധ്യക്ഷത വഹിക്കും. ലക്ഷദീപ് എം പി മുഹമ്മദ് ഫൈസൽ മുഖ്യാത്ഥിതിയാകും. 200 ൽ പരം പൂർവ്വ വിദ്യാർത്ഥികളും അമ്പതോളം അധ്യാപകരും സംഗമത്തിൽ പങ്കെടുക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകർ പറഞ്ഞു. തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ അഡ്വ കെ വി അബ്ദുൾ റസാഖ്, പി പി ആലിക്കുഞ്ഞി, മീര ഷാൻ, ഡോ ടി എം വി മുംതാസ്, കെ അനസ് തുടങ്ങിയവർ സംബന്ധിച്ചു.