ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗിംഗിന് ഇരയാക്കിയ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു
തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നാല് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
തളിപ്പറമ്പ : സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ബിരുദ വിദ്യാര്‍ഥികളായ ചെറുകുന്നു സ്വദേശി പി.പി അന്‍ഷാദ്, നെല്ലിപ്പറമ്പ സ്വദേശി കെ.പി ഹിഷാം മുനീര്‍, ചെങ്ങളായി സ്വദേശി പി.വാരിസ്, കുറ്റിക്കോല്‍ സ്വദേശി എം. അഞ്ചല്‍ സലാം എന്നിവര്‍ ചേർന്ന് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ കണ്ണപുരം സ്വദേശി മുഹമ്മദ് അഫ്നാനെയാണ് റാഗിംഗിന് ഇരയാക്കിയത്. ജൂണ്‍ 14 നായിരുന്നു സംഭവം നടന്നത്. സീനിയര്‍ വിദ്യാര്‍ഥികളായ നാലുപേരും ചേര്‍ന്ന് അഫ്നാനെ മാനസീകമായും ശാരീരികമായും ഉപദ്രവിച്ച് റാഗിംഗിന് ഇരയാക്കിയെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. സ്ഥാപന തല അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തി നാലുപേരെയും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്താക്കിയിരുന്നു.