കര്‍ക്കിടക വാവ് ദിനത്തിൽ പിതൃമോക്ഷത്തിനായി തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രത്തിൽ ആയിരങ്ങൾ ബലി തര്‍പ്പണം നടത്തി
പുലർച്ചെ മുതൽ വൻ തിരക്കാണ് ബലിതർപ്പണത്തിനായി അനുഭവപ്പെട്ടത്.
തളിപ്പറമ്പ : കര്‍ക്കടകത്തിലെ പ്രധാന ആചാരമായ ബലി തർപ്പണ ചടങ്ങുകൾക്കായി സംസ്ഥാനത്തെ പ്രധാന ക്ഷേത്രമായ തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. ബലി തർപ്പണ ചടങ്ങ് നടക്കുന്ന പിണ്ഡ കുളത്തിൽ കൂടുതൽ ആളുകൾക്ക് ഒരുമിച്ച് ബലിയിടാനുള്ള സ്ഥിരം സംവിധാനങ്ങൾ നേരത്തേ തന്നെ പൂർത്തിയാക്കിയിരുന്നു.കര്‍ക്കിടക വാവ് ദിനത്തില്‍ പിതൃമോക്ഷ പ്രാപ്തിക്കായാണ്ബലി തര്‍പ്പണം നടത്തുന്നതാണ് വിശ്വാസംതളിപ്പറമ്പ് തൃച്ചംബരംക്ഷേത്രത്തിലെ പിണ്ഡക്കുളത്തിൽ ബലിതര്‍പ്പണത്തിനായി നീണ്ട നിരയാണ് ഉണ്ടായിരുന്നത്. പുലർച്ചെ നാല് മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ തുടങ്ങി. 3000 ത്തോളം ആളാണ് ബലിയിട്ടത്. പ്രാർത്ഥനാപൂർവ്വം അവർ പൂർവ്വീകരുടെ ആത്മശാന്തിക്കായി തിലോദകം അർപ്പിച്ചു. മുൻ വർഷത്തേതിനെ അപേക്ഷിച്ച് ഇത്തവണ തൃച്ചംബരം ക്ഷേത്രത്തിൽ ബലിയിടാനെത്തിയവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരുന്നു.