തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കരിങ്കല്ല് പാകിയ തിരുമുറ്റത്തിൻ്റെ സമർപ്പണം നടന്നു
തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കരിങ്കല്ല് പാകിയ തിരുമുറ്റത്തിൻ്റെ സമർപ്പണം നടന്നു
മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം. ആർ. മുരളി തിരുമുറ്റ സമർപ്പണം നടത്തി.
തളിപ്പറമ്പ : നൂറ്റാണ്ടുകൾ പഴക്കമുള്ള തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര തിരുമുറ്റത്ത്
മഴക്കാലത്ത് ചെളിവെള്ളം കെട്ടികിടക്കുന്ന അവസ്ഥയ്ക്ക് പരിഹാരമായാണ് ക്ഷേത്ര മുറ്റം കരിങ്കൽ പാകിയത്. 16 ലക്ഷം രൂപ ചെലവഴിച്ച് 40 ദിവസം കൊണ്ടാണ് പ്രവൃത്തി പൂർത്തിയാക്കിയത്. സമർപ്പണത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പഞ്ചവാദ്യവും ദീപാലങ്കാരവും ഒരുക്കിയിരുന്നു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം. ആർ. മുരളി തിരുമുറ്റ സമർപ്പണം നടത്തി.
തിരുമുറ്റം സമർപ്പണ ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാമ്പ്രത്ത് ഇല്ലത്ത് വലിയ പരമേശ്വരൻ നമ്പൂതിരി ദീപം തെളിയിച്ചു. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി. നന്ദകുമാർ മുഖ്യാതിഥിയായി. കരിങ്കല്ല് പാകുന്ന പ്രവർത്തിയുടെ കരാറുകാരൻ എ.സി. അനൂപിനെയും മറ്റ് തൊഴിലാളികളെയും ടിടികെ ദേവസ്വം പ്രസിഡണ്ട് കെ.പി.നാരായണൻ നമ്പൂതിരി ആദരിച്ചു. കെ.പ്രേമരാജൻ,
എൻ.എം രവി, കെ.ഇ രാമൻ നമ്പൂതിരി, എം.നാരായണൻ നമ്പൂതിരി, പ്രൊ. എം.പി ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു.