തളിപ്പറമ്പ് റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ ലോക യുവജന നൈപുണ്യ ദിനം ആചരിച്ചു
അസിസ്റ്റൻറ് കലക്ടർ അനുപ് ഗാർഗ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ : ലോക യുവജന നൈപുണ്യ ദിനാചരത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ വച്ച്
റുഡ്സെറ്റിൽ നിന്നും പഠിച്ചിറങ്ങി നല്ല രീതിയിൽ സംരംഭം നടത്തുന്ന പത്തോളം സംരംഭകരെ ആദരിച്ചു. ചടങ്ങിൽ വച്ച് തളിപ്പറമ്പ് റോട്ടറി ക്ലബ് തയ്യൽ മെഷീനും വീൽ ചെയറും റുഡ്സെറ്റിന് സമ്മാനിച്ചു. റുഡ്സെറ്റ് ഡയറക്ടർ സി.വി ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. കനാറാ ബാങ്ക് നോർത്ത് മേഖല മാനേജർ എ.യു രാജേഷ് മുഖ്യാതിഥിയായി. യോഗത്തിൽ കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ഡോക്ടർ ജയരാജ്, റുഡ്സെറ്റ് ഉപദേശക സമതി അംഗം രത്നദാസ് , തളിപ്പറമ്പ് ടൗൺ റോട്ടറി ക്ലബ് നിയുക്ത പ്രസിഡണ്ട് അഡ്വ. ഷജിത്ത്, സലീഷ്, എൻ. അഭിലാഷ്, റോഷ്ണി തുടങ്ങിയവർ സംസാരിച്ചു.