കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന പഠന ക്യാമ്പും വരവേൽപ്പ് സമ്മേളനവും സംഘടിപ്പിച്ചു
റിക്രിയേഷൻ ക്ലബ് ഹാളിൽ കെ പി സി സി അംഗം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ : കെ എസ് എസ് പി എ ബ്ലോക്ക് പ്രസിഡണ്ട് പി സുഖദേവൻ അധ്യക്ഷത വഹിച്ചു. സംഘടനാ ചരിത്രം എന്ന വിഷയത്തിൽ കെ രാമകൃഷ്ണൻ ക്ലാസെടുത്തു. കെ എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി കരുണാകരൻ പുതിയ അംഗങ്ങളെ സ്വീകരിച്ചു. പി ടി പി മുസ്തഫ, കെ സി രാജൻ ,ഡോ പി സതീശൻ ,പി ജെ മാത്യൂ , കെ വി പ്രേമരാജൻ, മേരി കുട്ടി ജോൺ തുടങ്ങിയവർ സംസാരിച്ചു.