കുറ്റ്യാട്ടൂര്‍ ശ്രീകൂര്‍മ്പ ഭഗവതി കാവിനു നേരെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
കാവിന്റെ തിടപ്പള്ളി സാമൂഹ്യവിരുദ്ധര്‍ അഗ്നിക്കിരയാക്കി.
കുറ്റ്യാട്ടൂര്‍ : തികച്ചും വിജനമായ കുന്നിന് പ്രദേശത്താണ് കുറ്റ്യാട്ടൂര്‍ ശ്രീകൂര്‍മ്പ ഭഗവതി കാവ് സ്ഥിതി ചെയ്യുന്നത്. മാര്‍ച്ച് മാസത്തിലെ താലപ്പൊലി മഹോത്സവത്തിനു ശേഷം പൊതുവേ ആളുകള്‍ കാവിലും, പരിസര പ്രദേശത്തും പ്രവേശിക്കാറില്ല. എല്ലാ മലയാള മാസവും 28 _ാം തീയതി കാവിന്റെ നടതുറന്ന് മാസപൂജ നടത്തുകയാണ് പതിവ്. ഇന്ന് ഉച്ചയോടെ പൂജയ്ക്കെത്തിയ കാവിന്റെ അധികാരികളാണ് തിടപ്പള്ളിയില്‍ തീപിടിച്ച വിവരം അറിയുന്നത്. തിടപ്പള്ളിക്കുള്ളില്‍ സൂക്ഷിച്ച പൂജ സാധനങ്ങള്‍, വെളിച്ചെണ്ണ, ബക്കറ്റ് എന്നിവ കത്തിനശിച്ചു(BYTE) ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തിടപ്പള്ളിയുടെ പിന്‍വശത്തെ അടുപ്പ് സാമൂഹ്യവിരുദ്ധര്‍ ഉപയോഗിച്ചതാണ് തീപിടുത്തത്തിനു കാരണമായതെന്ന് സംശയിക്കുന്നു. അടുപ്പില്‍ നിന്നും സമീപത്തെ ജനാലയ്ക്ക് തീപിടിച്ച് തിടപ്പള്ളിയുടെ അകത്തേക്ക് തീപിടിച്ചതാണെന്നാണ് പ്രഥമിക നിഗമനം. മയ്യില്‍ എസ്ഐ എം.പ്രശോഭിന്റെ നേതൃത്വത്തില്‍ മയ്യില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.