ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആന്തൂർ നഗരസഭയുടെയും നേതൃത്വത്തിൽ സംരംഭകത്വ ശില്പശാല നഗരസഭ ഹാളിൽ നടന്നു
ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
ധർമ്മശാല : വിവിധ സംരംഭങ്ങൾ ആരംഭിക്കാൻ തയ്യാറായവർക്ക് ആവശ്യമായ പദ്ധതികളും സാമ്പത്തിക ആനുകൂല്യങ്ങളും സംബന്ധിച്ച് താലൂക്ക് വ്യവസായ ഓഫീസർ ഗിരീഷ് കുമാർ കെ.പി. ബ്ലോക്ക് വ്യവസായ ഓഫീസർ സുനിൽ എം.പ്രവിത.കെ. എന്നിവർ വിശദീകരണം നൽകി. സംരംഭകത്വ വിജയഗാഥകൾ തമ്പാൻ എൻ. മനേഷ് പണ്ണേരി എന്നിവർ അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ വി സതീദേവിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്ഥിരം സമിതി ചെയർമാൻമാരായ കെ.വി.പ്രേമരാജൻ, എം.ആമിന,പി.കെ. മുഹമ്മദ് കുഞ്ഞി,കെ.പി. ഉണ്ണികൃഷ്ണൻ , ഓമന മുരളീധരൻ എന്നിവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി പി.എൻ. അനീഷ് സ്വാഗതവും വ്യവസായ വകുപ്പ് ഇന്റേൺ ഹരിത .കെ.വി. നന്ദിയും പറഞ്ഞു.