പരിയാരം മെഡിക്കല്‍ കോളജിന് സമീപത്തെ പെട്ടിക്കടയ്ക്ക് തീപിടിച്ചു
തളിപ്പറമ്പ്: പരിയാരം ഗവ. മെഡിക്കല്‍ കോളജിന് സമീപത്തെ പെട്ടിക്കട കത്തിനശിച്ചു. കടന്നപ്പള്ളിയിലെ സി.രാമചന്ദ്രന്റെ പെട്ടിക്കടയാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെയോടെ കത്തി നശിച്ചത്. പരിയാരം ഗവ. മെഡിക്കല്‍ കോളജിന് മുന്‍വശത്ത് ദേശീയ പാതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പെട്ടിക്കടയാണ് കത്തി നശിച്ചത്. സ്റ്റീല്‍ പാത്രങ്ങള്‍, ലുങ്കി, തോര്‍ത്തുകള്‍, കുടകള്‍ തുടങ്ങിയവ വില്‍പ്പന നടത്തുന്ന കടയിലെ മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് കടക്ക് തീപിടിച്ച വിവരമറിഞ്ഞതെന്ന് രാമചന്ദ്രന് പറയുന്നു. ഉടന്‍ പരിയാരം പൊലിസിലും തുടര്‍ന്ന് അഗ്നി രക്ഷാ നിലയത്തിലും വിവരമറിയിച്ചു. തുടര്‍ന്ന് പയ്യന്നൂരില്‍ നിന്നുമെത്തിയ അഗ്നി രക്ഷാ സേനയും പരിയാരം പൊലിസും ചേര്‍ന്നാണ് തീയണച്ചത്. അടുത്തടുത്ത് പെട്ടിക്കടകള്‍ ഉണ്ടെങ്കിലും കൃത്യസമയത്ത് അഗ്നി രക്ഷാ സേനയെത്തി തീയണച്ചതിനാല്‍ തീ പടരുന്നത് തടാന്‍ സാധിച്ചു. സാധനങ്ങള്‍ മുഴുവന്‍ കത്തിനശിച്ച് ഏകദേശം അറുപതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായും പരിയാര പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രാമചന്ദ്രന് പറഞ്ഞു. സംഭവത്തെ കുറിച്ച് പരിയാരം പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.