സതീശന് പാച്ചേനിയുടെ സംസ്കാരം ഇന്ന്, കണ്ണൂര്‍ കോര്പറേഷന് പരിധിയില്‍ ഉച്ചവരെ ഹര്‍ത്താല്‍
കണ്ണൂര്‍: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് സതീശന് പാച്ചേനിയുടെ സംസ്കാരം ഇന്ന്. രാവിലെ ഏഴു മണിക്ക് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. പതിനൊന്നരയോടെ വിലാപയാത്രയായി പയ്യാമ്പലം ശ്മശാനത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. സതീശന് പാച്ചേനിയുടെ വിയോഗത്തില്‍ അനുശോചിച്ച് ഇന്ന് കണ്ണൂര്‍ കോര്പറേഷന് പരിധിയില്‍ ഉച്ചവരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഡിസിസി അധ്യക്ഷന്‍ മാര്ട്ടിന് ജോര്‍ജ് അറിയിച്ചു. രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍, ഹോട്ടല്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മസ്തിഷാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്ന സതീശന് പാച്ചേനി ഇന്നലെയാണ് മരിച്ചത്. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസിയുടെ മുന്‍ പ്രസിഡന്റുമാണ്. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ചു. കെഎസ് യു സംസ്ഥാന പ്രസിന്റ് പദവും വഹിച്ചിട്ടുണ്ട്.