October 12, 2022
കവിത
കറിവേപ്പില
സുജാത ചന്ദ്രന്, കുഞ്ഞിമംഗലം
ആദ്യമാദ്യം
കരുതലോടെ നട്ടുനനയ്ക്കും
അരുമയോടെ പരിപാലിക്കും
ആവശ്യാനുസരണം
നുള്ളിയെടുക്കും
ഗുണവും മണവും
സ്വന്തമാക്കിയിട്ടൊടുവില്
നിഷ്ക്കരുണം വലിച്ചെറിയും……!
കറിവേപ്പില കഥ
തുടര്‍ന്നുകൊണ്ടേയിരിക്കും
കാര്യം കഴിഞ്ഞാല്‍
അവഗണിക്കപ്പെടുന്ന
വലിച്ചെറിയപ്പെടുന്ന
സ്നേഹം പോലെ
സൗഹൃദം പോലെ
ജീവിതം പോലെ ……!