സീരിയല്‍ താരം മരിച്ചനിലയില്‍.; മുന്‍ കാമുകന് ഉപദ്രവിച്ചിരുന്നതായി ആത്മഹത്യാക്കുറിപ്പ്്
ന്യൂഡല്‍ഹി: ഹിന്ദി സീരിയല്‍ താരം വൈശാലി ടക്കര്‍ മരിച്ചനിലയില്‍. മധ്യപ്രദേശിലെ വീട്ടിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 26 വയസ്സായിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. സസുരാല്‍ സിമര്‍ കാ, യേ രിഷ്താ ക്യാ കെഹലാതാ ഹേ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് വൈശാലി. ഇന്‍ഡോറില്‍ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്. രാവിലെ മുറിയില്‍ നിന്ന് പുറത്തുവരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പിതാവാണ് തൂങ്ങിമരിച്ച നിലയില്‍ ഇവരെ കാണുന്നത്. ബിഗ് ബോസ് താരം നിഷാന്ത് മല്‍ക്കാനി നായകനായ രക്ഷാബന്ധന് എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചത്. മുന്‍ കാമുകന് തന്നെ ഉപദ്രവിച്ചിരുന്നതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായി പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.