വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശമയച്ച അധ്യാപകന് അറസ്റ്റില്‍
തളിപ്പറമ്പ്: വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശമയച്ച അധ്യാപകന് അറസ്റ്റില്‍. കായിക അധ്യാപകനായ കെ.സി സജീഷിനെയാണ് പരിയാരം പൊലിസ് അറസ്റ്റ് ചെയ്തത്. പരിയാരം പോലീസ് പരിധിയിലെ സ്കൂളിലെ കായികാധ്യാപകനായ കാര്യപ്പള്ളി സ്വദേശിയും പിലാത്തറ കൊളപ്രത്ത് താമസകാരനുമായ സജീഷ് പെണ്‍കുട്ടി ഉപയോഗിക്കുന്ന മാതാവിന്റെ മൊബൈല്‍ ഫോണിലേക്കാണ് അശ്ലീല സന്ദേശമയച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ വിവരമറിയിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പരിയാരം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി വരവെ ബുധനാഴ്ച്ച രാത്രി മാടായിപ്പാറയില്‍ വെച്ചാണ് സജീഷ് പിടിയിലായത്. സ്കൂള്‍ പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് പൊലിസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.