തമിഴ്നാട് സ്വദേശിനി വൈത്തിരിയില്‍ കൂട്ടബലാത്സംഗത്തിനിരയായി, ആറു പേര് പിടിയില്‍
വയനാട്: തമിഴ്നാട് സ്വദേശിനിയായ യുവതി വൈത്തിരിയില്‍ കൂട്ടബലാത്സംഗത്തിനിരയായി. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വയനാട്ടിലേക്കെത്തിച്ച് വൈത്തിരി, ലക്കിടി എന്നിവിടങ്ങളില്‍ താമസിപ്പിച്ചാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പ്രതികള്‍ പൊലീസ് പിടിയിലായി. രണ്ട് പേര് ഒളിവിലാണെന്നും പോലീസ് അറിയിച്ചു. കല്‍പ്പറ്റ ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.