ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ
മാഹി: ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മൂന്ന് തവണ പണം അപഹരിച്ച സംഭവത്തിൽ പ്രതി ചോമ്പാല പൊലീസിന്റെ പിടിയിലായി. മട്ടന്നൂർ പേരോറ പുതിയപുരയിൽ രാജീവൻ എന്ന സജീവൻ (44) ആണ് അറസ്റ്റിലായത്.
ചോമ്പാല ബംഗ്ലാവിൽ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നാണ് മൂന്ന് തവണ പണം കവർന്നത്. ആദ്യം കവർച്ച നടക്കുമ്പോൾ ക്ഷേത്രത്തിൽ സി.സി.ടി.വി കാമറ ഇല്ലായിരുന്നു. പിന്നീടാണ് ഇത് സ്ഥാപിച്ചത്. കാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.